Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cruise Boat

Kottayam

കാ​റ്റി​ൽ ആടിയുലഞ്ഞ് യാ​ത്രാ ബോ​ട്ട്; അപകടം ഒഴിവായി

വൈ​​ക്കം:​ ശ​​ക്ത​​മാ​​യ കാ​​റ്റി​​ൽ യാ​ത്രാ ബോ​ട്ടി​ന്‍റെ നി​​യ​​ന്ത്ര​​ണം ന​ഷ്‌​ട​മാ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.വൈ​​ക്കം ജെ​​ട്ടി​​യി​​ൽ​നി​​ന്ന് ഇ​​ന്ന​​ലെ 5.50ന് ​​ത​​വ​​ണ​​ക്ക​​ട​​വി​​ലേ​​ക്ക് പു​​റ​​പ്പെ​​ട്ട സോ​​ളാ​​ർ ബോ​​ട്ടാ​​ണ് ഏ​​താ​​നും മീ​​റ്റ​​ർ അ​​ക​​ലെ എ​​ത്തി​​യ​​പ്പോ​​ൾ ശ​​ക്ത​​മാ​​യ കാ​​റ്റി​​ൽ ഉ​​ല​​ഞ്ഞ് നി​​യ​​ന്ത്ര​​ണം​വി​​ട്ട​​ത്.

ബോ​​ട്ടി​​ലെ യാ​​ത്ര​​ക്കാ​​ർ പ​​രി​​ഭ്രാ​​ന്ത​​രാ​​യെ​​ങ്കി​​ലും ജീ​​വ​​ന​​ക്കാ​​ർ സം​​യ​​മ​​ന​​ത്തോ​​ടെ ബോ​​ട്ട് വ​​ടം ഉ​​പ​​യോ​​ഗി​​ച്ച് ജെ​​ട്ടി​​യി​​ൽ അ​​ടു​​പ്പി​​ച്ചു. അ​​തേ​​സ​​മ​​യം ത​​ന്നെ ത​​വ​​ണ​​ക്ക​​ട​​വി​​ൽ​നി​​ന്ന് യാ​​ത്ര​​ക്കാ​​രു​​മാ​​യി എ​​ത്തി​​യ മ​റ്റൊ​രു ബോ​​ട്ടും കാ​​റ്റു​​പി​​ടി​​ച്ച​​തോ​​ടെ ഏ​​റെ പ​​ണി​​പ്പെ​​ട്ടാ​​ണ് ജെ​​ട്ടി​​യി​​ൽ അ​​ടു​​പ്പി​​ച്ച​​ത്.പി​​ന്നീ​​ട് കാ​​റ്റ് ശ​​മി​​ച്ച​​ശേ​​ഷം 6.15 ഓ​​ടെ​​യാ​​ണ് സ​​ർ​​വീ​​സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്.

Latest News

Corehub Up